fbpx
അന്തർദേശീയം

അറേബ്യൻ ഉൾക്കടൽ ഭാഗത്തു ഇറാൻ യുദ്ധസന്നാഹത്തോടെ നാവിക പരീക്ഷണം ആരംഭിച്ചു

അറേബ്യൻ ഗൾഫ് കടൽ മുഖത്ത് ഇറാൻ 100 കപ്പലുകൾ അണിനിരത്തി ഒരു നാവിക സൈനിക അഭ്യാസപ്രകടനത്തിന് ഇന്ന് തുടക്കം കുറിച്ചു . 3 ദിവസം ഈ പരീക്ഷണങ്ങൾ നീണ്ടു നിൽക്കുമെന്ന് ഇറാന്റെ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു . ആരെ ഉദ്ദേശിച്ചാണ് ഈ പ്രക്രിയ എന്നത് വ്യക്തമല്ലെങ്കിലും തങ്ങളുടെ ശേഷി ലോകത്തെ അറിയിക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്ന് വ്യക്തമാണ് . ഹോർമുസ് കടലിടുക്കുമുതൽ ഇന്ത്യൻ മഹാസമുദ്രം വരെയുള്ള കടൽ മേഖലയിലാണ് ഇറാന്റെ നാവിക കൈക്കരുത്തു നടക്കുന്നത് .

സൈനികരും ആയുധങ്ങളും സജ്ജമെന്ന് തെളിയിക്കുക , മിസൈലുകൾ പരീക്ഷിക്കുക ,യുദ്ധത്തിനുള്ള ഭീഷണി മുഴക്കുക തുടങ്ങിയവ ഇറാന്റെ ലക്ഷ്യങ്ങളിൽ വരുന്നുണ്ട്

error: Content is protected !!