fbpx
ദുബായ്

എന്തുകൊണ്ട് ടൂറിസ്റ്റുകൾ ദുബായിൽ കാൻസ് ജ്യൂവെൽസ് തേടി വരുന്നു ?

9 ഔട്ട്ലെറ്റുകൾ ഉള്ള കാൻസ് ജ്യൂവെൽസ് തേടി ഇന്ത്യയിൽ നിന്നും നിരവധി ടുറിസ്റ്റുകൾ ദുബായ് ഗോൾഡ് സൂഖിൽ എത്തുന്നതിന് പിന്നിൽ എന്തെങ്കിലും കാരണങ്ങൾ ഉണ്ടാകണമല്ലോ ? അത് സിംപിൾ ആയ ഒരു കാരണം തന്നെയാണ് . സ്പെയിനിൽ ആണെങ്കിലും തുർക്കിയിൽ ആണെങ്കിലും പുതുതായി ഇറങ്ങുന്ന ഫാഷൻ ആഭരണങ്ങൾ അതെ ദിവസം തന്നെ ദുബായിൽ കാൻസ് ഇടപാടുകാർക്ക് എത്തിക്കുന്നത് തന്നെയാണ് രഹസ്യം . അത്ര സജീവമാണ് കാൻസ് ജ്യൂവെൽസ് ന്റെ ഗവേഷണ വിഭാഗം .

പലപ്പോഴും എണ്ണം പറഞ്ഞാണ് ദുബായിലെ ജുവെലറി നെറ്റ് വർക്കുകൾ മത്സരിക്കുക . എന്നാൽ മറ്റു വിഖ്യാത ഷോറൂമുകൾ പലതും ഒഴിഞ്ഞു കിടക്കുമ്പോഴും കാൻസ് രാത്രിയും പകലും ഇല്ലാതെ തിരക്കിലൂടെ മുന്നോട്ടു പോകുന്നതിന്റെ കാരണങ്ങൾ പഠന വിധേയമാക്കേണ്ടതുണ്ട് .
ജൂവല്ലറിയുടെ ഏതു ഗണത്തിൽ വരുന്ന ആഭരണങ്ങൾ ആണെങ്കിലും കാൻസ് ഫ്രഷ്‌നെസ് നഷ്ടമാകുന്നതിന് മുൻപ് എത്തിക്കുന്നു എന്നത് മാത്രമല്ല , പണിക്കൂലിയുടെ കാര്യത്തിൽ ആർക്കും മത്സരിക്കാൻ പറ്റാത്ത അത്രയും വിലക്കുറവും കാൻസ് കാഴ്‌ച വയ്‌ക്കുന്നു . പരസ്യങ്ങളുടെ മത്സര പ്രളയത്തിൽ കാൻസ് വിശ്വസിക്കുന്നില്ല. വളരെ അപൂർവമായി മാത്രമേ കാൻസ് പൊതു മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകാറുള്ളൂ . അതൊന്നും ഉപഭോക്താക്കൾക്ക് വിഷയമല്ല.

ഇപ്പറയുന്നത് ശെരിവയ്‌ക്കണമെങ്കിൽ നമ്മൾ കാൻസ് ഔട്ലെറ്റിൽ എത്തുക തന്നെ വേണം . ഗോൾഡ് സൂഖിൽ മാത്രം 9 ഔട്ലെറ്റുകൾ പ്രവർത്തിക്കുന്നു . വടക്കേ ഇന്ത്യയിൽ നിന്ന് സംഘം സംഘമായി ടുറിസ്റ്റുകൾ കാൻസ് ഔട്ലെറ്റുകളിൽ എത്തുകയാണ് . ഒരു ഡസനിലധികം രാജ്യങ്ങളിൽ നിന്ന് പ്രത്യേക ഫാഷൻ ആഭരണങ്ങൾ ഇറക്കുമതി ചെയ്യുന്ന കീഴ് വഴക്കത്തിന് പേരുകേട്ട കാൻസ് ബ്രൈഡൽ കളക്ഷൻസിന്റെ കാര്യത്തിൽ ലോകത്തിലെ ഒന്നാം നിരയിൽ തുടരുകയാണ് . ചില ആഭരണങ്ങൾ ഒന്ന് മാത്രമേ എക്‌സ് ക്ലൂ സീവ് ആയി ഉണ്ടാകുകയുള്ളൂ . അക്കാര്യത്തിൽ കാൻസ് നെ വിശ്വസിക്കാം . ബ്രേസ്‌ലെറ്റ് , റിങ്‌സ് , കമ്മൽ , വള , ചെയിൻ , അക്‌സെസ്സറിസ് ഇങ്ങനെ എല്ലാ ഗണത്തിലും 22 കാരറ്റിൽ അത്ഭുതം സൃഷ്ടിക്കുന്ന വ്യത്യസ്തത കാൻസ് ന്റെ മാത്രം സ്വന്തം . 28 വർഷമായി ആ വിശ്വാസം കാത്തുസൂക്ഷിക്കാൻ ചെയർമാൻ അനിൽ ധനക്കിന് കഴിയുന്നു . മകൻ അർജുൻ ധനക് ഇപ്പോൾ ഡയറക്ടർ ആയി ഇരുന്നുകൊണ്ട് പുതിയ തലമുറകളുടെ ഇഷ്ടങ്ങൾ അവതരിപ്പിക്കുന്നു .

ബർദുബൈ മീനാ ബസാറിൽ ഹിന്ദി സൂപ്പർ താരം രൺവീർ സിംഗ് വന്ന് ഉൽഘാടനം ചെയ്ത ഔട്ട് ലെറ്റിൽ വർഷം ഒന്ന് കഴിഞ്ഞിട്ടും ഇപ്പോഴും തിരക്കിന് കുറവില്ല. സ്വർണം വില കൂടിയാലും കുറഞ്ഞാലുമൊന്നും കാൻസ് ലെ കച്ചവടത്തെ ബാധിക്കില്ല . വാറ്റ് ഉണ്ടായാലും ഇല്ലെങ്കിലും കാൻസ് ന്റെ ഇടപാടുകാർക്ക് അതൊരു വിഷയം അല്ല . കാൻസ് എന്നാൽ അറബി ഭാഷയിൽ നിധി എന്നാണർത്ഥം . ആ നിധി തേടി ആളുകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നു . മൗത് പബ്ലിസിറ്റിയാണ് കാൻസ് ന്റെ വിജയം .

ഓൺലൈൻ സെയിൽസ് എന്ന ആവശ്യം ഇടപാടുകാരുടെ ഭാഗത്തുനിന്നും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ അതിനു വേണ്ട ഒരുക്കങ്ങൾ അണിയറയിൽ നടത്തിവരികയാണെന്ന് അനിൽ ധനക്കും അർജുൻ ധനക്കും അറിയിച്ചു.

error: Content is protected !!