അന്തർദേശീയം അബൂദാബി ദുബായ് ബഹ്റൈൻ

യുഎഇയും ബഹ്‌റൈനും ഇസ്രയേലും സമാധാന കരാറിൽ ഒപ്പിട്ടു; ചരിത്ര നിമിഷം.

യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി ചരിത്രപരമായ സമാധാന കരാറിൽ ഒപ്പിട്ടു. അമേരിക്കയിൽ വൈറ്റ് ഹൗസിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ബഹ്റൈൻ വിദേശകാര്യ മന്ത്രി അബ്ദുൽലതീഫ് ബിൻ റാഷിദ് അൽ സയാനി എന്നിവരാണ് കരാറിൽ ഒപ്പുവച്ചത്. എഴുനൂറോളം പേരാണ് ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായത്.

ഇസ്രയേലുമായി യുഎഇയും ബെഹ്‌റൈനും പരസ്പര ഉഭയകക്ഷി സഹകരണത്തിന് കരാർ വഴിതുറക്കും. കരാർ പ്രകാരം കൂടുതൽ പലസ്തീൻ പ്രദേശങ്ങൾ പിടിച്ചെടുക്കുന്നതും പരമാധികാരം സ്ഥാപിക്കുന്നതും താത്കാലികമായി നിർത്താൻ ഇസ്രയേൽ സമ്മതിച്ചിട്ടുണ്ടെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങളും യുഎഇയും അറിയിച്ചിരുന്നു.
യുഎഇയും ബഹ്‌റൈനും ഇസ്രയേലുമായി സമാധാന കരാറിൽ ഏർപ്പെട്ടതിൽ പ്രതിഷേധിച്ച് പലസ്തീനിൽ ജനങ്ങൾ തെരുവിലിറങ്ങി. വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലുമാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.

error: Content is protected !!