fbpx
ഷാർജ

ഷാർജയിൽ കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവ് ; സുരക്ഷയേകി പോലീസ്

ഷാർജ: പോയ വർഷത്തെ കുറ്റകൃത്യങ്ങളുടെ എണ്ണം പരിശോധിക്കുമ്പോൾ ഗണ്യമായ കുറവുമായി ഷാർജ മുന്നിട്ടു നില്കുന്നു. പോലീസിന്റെ മികവുറ്റ പ്രവർത്തനത്തിലൂടെ 58 ശതമാനത്തോളം കുറ്റകൃത്യങ്ങൾ കുറയാനിടയായതായി പൊ​ലീ​സ്​ ഓ​പ്പ​റേ​ഷ​ൻ​സ്​ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ മു​ഹ​മ്മ​ദ് റാ​ഷി​ദ് അ​ൽ ബ​യാ​ത് പ​റ​ഞ്ഞു. അനധികൃത താമസക്കാരും, മോഷ്ടാക്കളുമായവരെ രാജ്യം വിട്ടു പോകുന്നതിനു മുന്നേ തന്നെ നിയമത്തിനു മുന്നിൽ കൊണ്ട് വരാനായതും അർഹമായ ശിക്ഷ വാങ്ങികൊടുത്തതുമാണ് ഈ നേട്ടത്തിന് പിന്നിൽ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇപ്പോൾ ഷാർജ കൈവരിച്ചിരിക്കുന്നു ഈ മികവ് സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ കൂടെ അവർത്തിക്കാൻ കഴിയുമെന്നു അദ്ദേഹം പ്രത്യാശിച്ചു. വാഹന അപകടങ്ങളുടെ തോതും ഷാർജയിൽ കുറഞ്ഞിട്ടുണ്ട്. പൊ​ലീ​സ്​ വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച സി​റ്റി​സ​ൺ​സ്​ ഫോ​റ​ത്തി​ലാ​ണ് ബ​യാ​ത് ക​ണ​ക്കു​ക​ൾ നിരത്തി സംസാരിച്ചത്‌.

error: Content is protected !!