ബെംഗളുരു: എയ്റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടിത്തത്തില്‍ നൂറിലധികം കാറുകള്‍ കത്തി നശിച്ചു. ഭാരതീ നഗര്‍ ഗേറ്റിനു സമീപത്താണു തീപിടിത്തമുണ്ടായത്. ആളുകളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. പത്തോളം ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. വ്യോമസേനയും പൊലീസും സ്ഥലത്തുണ്ട്. കാറിലെത്തിയവര്‍ എയ്റോ പ്രദര്‍ശനം നടക്കുന്ന സ്ഥലത്തായതിനാല്‍ കൂടുതല്‍ കാറുകള്‍ അഗ്നിക്കിരയാകാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറഞ്ഞു. അഗ്നി നിയന്ത്രണ വിധേയമായതിനാൽ തടസ്സപ്പെട്ട പ്രദർശനം വീണ്ടും പുനരാരംഭിച്ചു. പാർക്കിംഗ് ഏരിയയിൽ ആരോ ഉപേക്ഷിച്ച സിഗരറ്റ് ആകാം അപകട കാരണമെന്നു സംശയിക്കപ്പെടുന്നു.
You may also like
എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു രാഷ്ട്രപതി തിരഞ്ഞെടുപ്പിനു നാമനിർദേശപത്രിക നൽകി
16 hours ago
by Salma
യുക്രെയ്നിനും മാൾഡോവയ്ക്കും ഇയു കാൻഡിഡേറ്റ് അംഗത്വം
18 hours ago
by Salma
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പം : മരണസംഖ്യ 1,150 ആയി, 3000 വീടുകൾ തകർന്നു
2 days ago
by Editor GG
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിത പ്രദേശങ്ങളിലേക്ക് മാനുഷിക സഹായവുമായി ഇന്ത്യ
2 days ago
by Editor GG
അഫ്ഗാനിസ്ഥാനിലെ ഭൂകമ്പബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ്
2 days ago
by Editor GG
വിമാനയാത്രയുടെ ബോർഡിംഗ് പാസ് ഫോട്ടോകളോ യാത്രാ പദ്ധതികളോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുത് : യു എ ഇയിലെ താമസക്കാർക്ക് മുന്നറിയിപ്പുമായി പോലീസ്.
2 days ago
by Editor GG