fbpx
അബൂദാബി

സ്‌കൂൾ ബസുകൾക്ക് പിറകിൽ അഞ്ചുമീറ്ററിൽ കുറയാത്ത അകലം ; നിയമം കർശനമാക്കി അബുദാബി ഗതാഗത വകുപ്പ്

അബുദാബി: സ്‌കൂൾ ബസുകൾക്കു പിറകിൽ അഞ്ചുമീറ്ററിൽ കുറയാത്ത അകലം പാലിക്കുക എന്ന നിയമം കർശനമായി നടപ്പിൽ വരുത്തുവാനൊരുങ്ങുകയാണ് അബുദാബി ഗതാഗത വകുപ്പ്. ഈ നിശ്ചിത അകലം പാലിക്കാത്ത വാഹങ്ങൾക്കു 1000 ദിർഹം പിഴയും 5 ബ്ലാക്ക് പോയിന്റ്‌സും ലഭിക്കും. സ്‌കൂൾ ബസുകളിലെ സ്റ്റോപ്പ് അടയാളം കണ്ടിട്ടും നിർത്താതെ വണ്ടിയോടിച്ച് പോകുന്നവർക്കും വശങ്ങളിലൂടെ വണ്ടി മുന്നോട്ടെടുക്കുന്നവർക്കും പ്രസ്തുത നിയമം ബാധകമാണ്. കൂടാതെ സ്‌കൂൾ ബസുകളിലെ സ്റ്റോപ്പ് ബോർഡ് പ്രവർത്തിപ്പിച്ചില്ല എങ്കിൽ ഡ്രൈവർക്കു 500 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റ്‌സും ലഭിക്കും. സ്‌കൂൾ ബസുകളുടെ സുരക്ഷയുറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അബുദാബി ഗതാഗത വകുപ്പ് ഈ നിയമം കർശനമാക്കുന്നത്.

error: Content is protected !!