fbpx
ദുബായ്

രുചി വൈവിധ്യങ്ങൾ തേടുന്നവർക്കായി ലുലു ഒരുക്കുന്ന ‘ദുബായ് ഫുഡ് ഫെസ്റ്റിവൽ’

ദുബായ്: ദുബായിലെ ഭക്ഷണ പ്രേമികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത. ലുലു ഹൈപ്പർമാർകെറ്റുകളിലും സൂപ്പർമാർക്കറ്റുകളിലും രുചിയുടെ വൈവിധ്യം വിളിച്ചോതി ഭക്ഷ്യമേളക്കു തുടക്കമായി. ഖിസൈസ് ലുലു ഹൈപ്പർമാർകെറ്റിൽ ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടയിൽ എസ്റ്റാബ്ലിഷ്‌മെന്റ് ഡയറക്ടർ മുഹമ്മദ് ഫിറാസ് അരയ്ക്കത്തു ഭക്ഷ്യമേള ഉത്‌ഘാടനം ചെയ്തു.

അറബിക്, ഇന്ത്യൻ, ഇറ്റാലിയൻ ചൈനീസ്, കോണ്ടിനെന്റൽ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള രുചി വൈവിധ്യങ്ങൾക്കൊപ്പം ബിരിയാണി മേള, പായസ മേള, പിസ്സ മേള തുടങ്ങി പാചകമത്സരവും തത്സമയ പാചക ക്ലാസുകളും ഉണ്ടായിരിക്കും.

മാർച്ച് 9 നു അവസാനിക്കുന്ന ഭക്ഷ്യമേളയുടെ ഉൽഘാടന വേദിയിൽ. ലുലു ഗ്രൂപ്പ് ദുബായ്–വടക്കൻ എമിറേറ്റ്സ് ഡയറക്ടർ ജയിംസ് കെ. വർഗ്‌ഗീസ്, റീജിയനൽ ഡയറക്ടർ കെ. പി. തമ്പാൻ, റീജിയനൽ മാനേജർമാരായ ഹുസേഫാ രൂപവാല, വി. സി. സലിം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

error: Content is protected !!