fbpx
ഇന്ത്യ ദുബായ്

യുഎ ഇ യിലേക്ക് വരുന്ന ഇന്ത്യക്കാർ ട്രാവൽ ഇൻഷുറൻസ് എടുക്കണമെന്ന് കോൺസുലേറ്റ്

സമീപ കാല സംഭവങ്ങളുടെ വെളിച്ചത്തിൽ സഞ്ചാരികൾ ഇന്ത്യയിൽ നിന്ന് യുഎ ഇ യിലേക്ക് വരുമ്പോൾ ട്രാവൽ ഇൻഷുറൻസ് എടുത്തിരിക്കണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ട്വിറ്റെർ സന്ദേശത്തിൽ ഓർമിപ്പിച്ചു . വൈകുന്നേരം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ഒരു ഇന്ത്യൻ വനിത കുട്ടികളുടെ ഫുട്ബോൾ കളി സ്ഥലത്തു വച്ച് ചിലരുടെ അശ്രദ്ധ കാരണം അപകട നിലയിൽ ആയ സാഹചര്യം മുൻനിർത്തിയാണ് ഇങ്ങനെ പെട്ടെന്ന് ഒരു നിർദേശം കോൺസുലേറ്റ് മുന്നോട്ട് വച്ചത് . കളിക്കാർ ഇരച്ചു കയറി സ്ത്രീയുടെ ദേഹത്ത് മുട്ടി തത്സമയം തന്നെ 61 കാരി മുത്തശ്ശി അബോധാവസ്ഥയിൽ ആവുകയായിരുന്നു . മക്കളുടെ വീട്ടിൽ വിസിറ്റ് വിസയിൽ ആണ് റിട്ടയേർഡ് പ്രൊഫസർ ആയ വനിത എത്തിയത് . ചികിത്സാ ചെലവ് യുഎ ഇ യിൽ ഭീമമാണെന്നിരിക്കെ ഇൻഷുറൻസ് ഉണ്ടെങ്കിൽ അത് മാന്യമായി നേരിടാമെന്ന സാഹചര്യത്തെയാണ് കോൺസുലേറ്റ് ഓർമിപ്പിക്കുന്നത് .

error: Content is protected !!