fbpx
ആരോഗ്യം ഷാർജ

പിങ്ക് കാരവൻ അശ്വയാത്രയ്ക്കു ഷാർജയിൽ തുടക്കമായി

ഷാർജ: ഒമ്പതാമത് പിങ്ക് കാരവൻ യാത്രക്കു ഷാർജയിൽ തുടക്കമായി. ഏഴുദിവസം നീണ്ടുനിൽക്കുന്ന ഒമ്പതാം പിങ്ക് കാരവൻ യാത്ര ഷാർജ ഇക്വിസ്ട്രിയൻ ആൻഡ് റേസിങ് ക്ലബ്ബിൽ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ആ​ൽ ഖാ​സി​മി​യും പ​ത്നി ശൈ​ഖ ജ​വാ​ഹി​ർ ബി​ൻ​ത് മു​ഹ​മ്മ​ദ് ആ​ൽ ഖാ​സി​മി​യും ചേ​ർ​ന്ന് ഉത്‌ഘാടനം ചെയ്തു.

സ്​​ത​നാ​ർ​ബു​ദ​ത്തി​നെ​തി​രെയുള്ള സന്ദേശവും യു.എ.ഇ. ജനതയുടെ ആരോഗ്യകരമായ ജീവിതവും ലക്ഷ്യമിട്ടു നിരത്തിലിറങ്ങുന്ന കുതിരപ്പട ആയിരക്കണക്കിനു ജീവനുകളെയാണ് രക്ഷപെടുത്തിയുട്ടുള്ളതെന്നു ഷെയ്ഖ് സുൽത്താൻ അഭിപ്രായപ്പെട്ടു. 30 സഞ്ചരിക്കുന്ന ക്ലിനിക്കുകളുമായി യാത്ര ആരംഭിക്കുന്ന പിങ്ക് കാരവൻ 200 കിലോമീറ്റർ ദൂരം സഞ്ചരിച്ചതിനുശേഷം മാർച്ച് ഒന്നിന് സമാപിക്കും.

error: Content is protected !!