fbpx
ദുബായ് യാത്ര

ദുബായ് എയർപോർട്ട് റൺവെ നവീകരണം; ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് മാറ്റമുണ്ടാകും

ദുബായ്: വികസന പരിപാടികളുടെ ഭാഗമായി ദുബായ് അന്തരാഷ്ട്ര വിമാനത്താവളത്തിലെ തെക്കുഭാഗത്തെ റൺവേ അടയ്ക്കാനൊരുങ്ങി അധികൃതർ. ഏപ്രിൽ 16 മുതൽ മെയ് 30 വരെയാണ് നവീകരണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനോടനുബന്ധിച്ചു ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്ക് മാറ്റമുണ്ടാകുമെന്നു അധികൃതർ അറിയിച്ചു.

ചെറു വിമാന സെർവീസുകൾ ഉൾപ്പടെ ഒട്ടേറെ സർവീസുകൾ ഈ കാലയളവിൽ അൽ മക്തൂം വിമാനത്താവളത്തിൽനിന്നാകും നടക്കുക. യാത്രക്കാരുടെ ബുദ്ധിമുട്ടു പരമാവധി ഒഴുവാക്കാനായി ദുബായ് വിമാനത്താവളത്തിൽനിന്ന് ഇവിടേക്ക് അരമണിക്കൂർ ഇടവിട്ട് സൗജന്യ ബസ് സർവീസുകളും പ്രത്യേക ടാക്സി സെർവീസുകളും ഉണ്ടാകുമെന്നു ദുബായ് എയർപോർട്‌സ് സി.ഇ.ഒ. പോൾ ഗ്രിഫിത് പറഞ്ഞു.

error: Content is protected !!