fbpx
ദുബായ് യാത്ര

ഗതാഗത രംഗത്ത് പുതിയ പദ്ധതികളുമായി ആർ. ടി. എ ഇന്നോവേഷൻ ലാബ് രൂപീകരിച്ചു

ദുബായ്: ദുബായിയുടെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും പുതിയ പദ്ധതികൾ നടപ്പിൽ വരുത്താനും ആർ. ടി. എ ഇന്നോവേഷൻ ലാബ് രൂപീകരിച്ചു. മൊത്തം 40 പദ്ധതികൾക്കു ആണ് രൂപം കൊടുത്തിരിക്കുന്നത്. ഈ വർഷം തന്നെ ഇവയിൽ ചിലത് ആരംഭിക്കാനും തീരുമാനമായി. ഇന്നോവേഷൻ ലാബ് പ്രവർത്തങ്ങൾക്ക് ആർ. ടി. എ ചെയർമാൻ മത്തർ അൽ തായർ ഉദ്ഘാടനം നിർവഹിച്ചു.

അന്താരാഷ്ട്ര തലത്തിൽ ഗതാഗത മേഖലയിൽ നടക്കുന്ന മാറ്റങ്ങൾ പഠന വിധേയാക്കുകയും അത് വഴി പാരിസ്ഥിതികമായും സാങ്കേതികമായും സാമ്പത്തികമായും യു.എ.ഇ യിൽ പുതിയ പദ്ധതികൾ ആവിഷ്കരിക്കുക എന്നത് കൂടി ഇന്നവേഷൻ ലാബ് ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര തലത്തിൽ ഗതാഗത രംഗത്തെ പ്രമുഖരെയും ആർടിഎ സിഇഒമാരെയും ഡയറക്ടർമാരെയും ഉൾപ്പെടുത്തിയാണ് പ്രസ്തുത സംരഭത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.

error: Content is protected !!