fbpx
കേരളം

ഇൻകാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി കുടുംബ സംഗമം

ഇൻകാസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം, ഇൻകാസ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് മഹാദേവൻ വാഴശ്ശേരിൽ തിരി കൊളുത്തി ഉദ്‌ഘാടനം നിർവഹിച്ചു . ഇൻകാസ് ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ് തോമസ് ഈപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ജിജു പി തോമസ് സ്വാഗതവും  ഇൻകാസ് നാഷണൽ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദ് അലി, ഷാർജ ഇൻകാസ് പ്രസിഡന്റ് വൈ.എ റഹിം, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൻ എന്നിവർ ആശംസകളും അറിയിച്ചു. ആലപ്പുഴ ജില്ലാ കമ്മിറ്റി ട്രഷറർ സിദ്ദിഖ് ഹമീദ് റാവുത്തർ നന്ദി പ്രകാശനം നടത്തി.

വിവിധ സംഗീത നൃത്യ ഹസ്സ്യ പരിപാടികൾ അരങ്ങേറിയ പരിപാടിയിൽ കുടുംബങ്ങൾക്ക് അത്താഴ വിരുന്നും ഒരുക്കിയിരുന്നു.

error: Content is protected !!