അബുദാബി: യു. എ. ഇ ലെ എമിറേറ്റുകളെ കോർത്തിണക്കി കൊണ്ടുള്ള യു. എ. ഇ ടൂറിനു ഞായറാഴ്ച അബുദാബിയിൽ തുടക്കം കുറിച്ചു. ദീർഘദൂര സൈക്ലിംഗ് മത്സരമായ യു. എ. ഇ ടൂർ രാജ്യത്തിൻറെ പ്രധാന നഗരങ്ങളിലൂടെ കടന്നു പോകുന്നതിനാൽ പലയിടത്തും ഗതാഗത നിയത്രണത്തിനും സാധ്യതയുണ്ട്.
തിങ്കളാഴ്ച അബുദാബിയിൽ സ്പെഷ്യൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസ് ഘട്ടമാണ് നടക്കുക. ചൊവ്വാഴ്ച്ച ഗതാഗത വകുപ്പ് ഘട്ടമാണ്. അൽ ഐൻ മുതൽ ജെബൽ ഹഫീത് വരെയാണ് മത്സരം നടക്കുക. ബുധനാഴ്ച്ച ദുബായ് മുൻസിപ്പാലിറ്റി സ്റ്റേജ് നടക്കും. ഏറ്റവും ദൈർഘ്യമേറിയ റൂട്ടാണ് ഇത്. വ്യാഴാഴ്ച ഷാർജ ഘട്ടമാണ്. ഷാർജ മുതൽ ഖോർഫക്കാൻ വരെയാണ് റൂട്ട്. വെള്ളിയാഴ്ച റാക് പ്രോപ്പർട്ടീസ് ഘട്ടം നടക്കും. അജ്മാൻ മുതൽ ജെബൽ ജൈസ് വരെയാണ് ഈ ഘട്ടത്തിൽ സംഘം സൈക്ലിങ് നടത്തുക.