ദുബായ്: ദുബായിൽ എസ്.എം.എസ് പാർക്കിങ് സൗകര്യം ഇനി എമിറേറ്റിന് പുറത്തുള്ളവർക്കും മറ്റു ജി. സി. സി രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ലഭ്യമാകും. ഇതു വരെ മറ്റു രാജ്യക്കാർക് എസ്.എം.എസ് പാർക്കിങ് സൗകര്യം രജിസ്റ്റർ ചെയ്താൽ മാത്രമേ ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളു. എന്നാൽ മറ്റു എമിറേറ്റുകളിലും ജി.സി.സി രാജ്യങ്ങളിലും രജിസ്റ്റർ ചെയ്ത വാഹനങ്ങൾക്കും ദുബൈയിൽ നേരിട്ട് എസ്.എം.എസ് പാർക്കിങ് സൗകര്യം ഒരുക്കിയതായി ആർ. ടി. എ അറിയിച്ചു.
എമിറേറ്റിന്റെ കോഡ് അല്ലെങ്കിൽ അതാതു ജി.സി.സി രാജ്യത്തിെൻറ കോഡ് (സ്പേസ്) വാഹന നമ്പർ (സ്പേസ്) പാർക്കിങ് ഏരിയ കോഡ് (സ്പേസ്) പാർക്ക് ചെയ്യാനുദ്ദേശിക്കുന്ന സമയം എന്നീ വിവരങ്ങൾ 7275 എന്ന നമ്പറിലേക്കാണ് എസ്.എം.എസ് മുഖേനെ അയക്കേണ്ടത്. രജിസ്റ്റർ ചെയ്ത ഫോണിൽ നിന്ന് മാത്രമല്ല ഏത് മൊബൈൽ ഫോണിൽ നിന്നും ഇത്തരത്തിൽ എസ്.എം.എസ് അയക്കാമെന്നത് ലക്ഷക്കണക്കിന് വാഹന ഉടമകൾക്ക് ഉപകാരപ്പെടുന്നു ആർ. ടി. എ അറിയിച്ചു.