fbpx
ടെക്നോളജി ദുബായ്

ഇത്തിസലാത്തിന്റെ നൂതന റോബോട്ടിക് സെന്റർ പ്രവർത്തനമാരംഭിച്ചു

ദുബായ്: ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാകുക എന്ന ഉദ്ദേശത്തോടെ ഇത്തിസലാത്തിന്റെ നൂതന റോബോട്ടിക് സെന്റർ പ്രവർത്തനമാരംഭിച്ചു. വിഷൻ 2021-ന്റെ ഭാഗമായി പൂർണമായും സാങ്കേതികതയിലൂന്നിയ പ്രവർത്തനത്തിലേക്ക് തങ്ങളുടെ സംവിധാനങ്ങളെ മാറ്റുകയെന്നതാണ് ഇത്തിസലാത്തിന്റെ നീക്കം. യു.എ.ഇ. ഇന്നൊവേഷൻ മാസാചരണത്തിനോടനുബന്ധിച്ചുള്ള പുതിയ പദ്ധതിയുടെ ഭാഗമായാണ് നൂതന റോബോട്ടിക് സെന്റർ പ്രവർത്തനമാരംഭിക്കുന്നത്. നിലവിൽ പ്രവർത്തിക്കുന്ന 76 -ഓളം റോബോട്ടുകളിലൂടെ ഏകദേശം 7,45,000-ത്തോളം ഇടപാടുകൾ കഴിഞ്ഞ കാലയളവിൽ ഇത്തിസലാത്ത് യു. എ.യി ൽ ഉടനീളം നടത്തുകയുണ്ടായി.

error: Content is protected !!