അബൂദാബി ബഹ്റൈൻ

അബുദാബി ബിഗ് ടിക്കറ്റ് ; 12 മില്യൺ ദിർഹം സമ്മാനം നേടി ഇത്തവണ സൗദി സ്വദേശി

2 മില്യൺ ദിർഹത്തിന്റെ അബുദാബി ബിഗ് ടിക്കറ്റ് ജാക്ക്പോട്ട് നേടിയത് 54 കാരനായ സൗദി സ്വദേശി അഹമ്മദ് അൽ ഹാമിദി.

ഇന്ന് ഒക്ടോബർ 3 ന് അബുദാബിയിൽ നടന്ന സീരീസ് ഡ്രോ 220 ൽ നിന്നാണ് വിജയിയായി അദ്ദേഹത്തിന്റെ ടിക്കറ്റ് തിരഞ്ഞെടുത്തത്

കഴിഞ്ഞ അഞ്ച് വർഷമായി ബഹ്‌റൈനിൽ താമസിക്കുന്ന അൽ ഹമീദി ഓൺലൈനിൽ നിന്നാണ് ടിക്കറ്റ് എടുത്തത്. കഴിഞ്ഞ അഞ്ച് വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റ് എടുക്കുന്നുണ്ട്. അൽ ഹമീദി കുടുംബത്തോടൊപ്പം ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് ഹോസ്റ്റ് റിച്ചാർഡിൽ നിന്ന് ഒരു കോൾ വന്നതും 12 മില്യൺ ദിർഹം സമ്മാനത്തിനർഹനായെന്നും അറിയിച്ചത്.

error: Content is protected !!