fbpx
ടെക്നോളജി ദുബായ്

യു. എ. ഇ യുടെ ബഹിരാകാശ സ്വപ്നത്തിനു സെപ്റ്റംബറിൽ ചിറകു വിരിയും

ദുബായ്: യു. എ. ഇ യുടെ പ്രഥമ ബഹിരാകാശ യാത്രികനെയും വഹിച്ചുള്ള യാത്ര സെപ്റ്റംബർ 25 നു പുറപ്പെടും. തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് ഔദ്യോധികമായി വാർത്ത പുറത്തു വിട്ടത്. ഏഴു മാസത്തിനു ശേഷം പുറപ്പെടുന്ന സോയൂസ് എം. എസ് 15 സ്വപ്ന ദൗത്യത്തിന് ശേഷം ഒക്ടോബർ 3 നു തിരിച്ചെത്തും. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ 8 ദിവസത്തെ ദൗത്യമാണ് ആദ്യ സഞ്ചാരികളായ ഹസ്സ അൽ മൻസൂരിയും സുൽത്താൻ അൽ നിയധിയും നിറവേറ്റുകയെന്നു മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്ററിൽ നിന്നും അറിയിച്ചു.

error: Content is protected !!