fbpx
ആരോഗ്യം

പിങ്ക് കാരവൻ കുതിരപ്പട വിജയകരമായി പ്രയാണം തുടരുന്നു

ഷാർജ: സ്തനാർബുദത്തിനെതിരെയുള്ള സന്ദേശവും പേറി പിങ്ക് കാരവൻ പ്രയാണം തുടരുന്നു. 9000 ആളുകളികളിലേക്കു തങ്ങളുടെ സേവനം എത്തിക്കുക എന്നതാണ് ലക്‌ഷ്യം. മൂന്നു ദിവസത്തെ യാത്രയിൽ രണ്ടായിരത്തിലധികം പേരെ പരിശോധനക്കു വിധേയരാക്കിയതിൽ രോഗബാധിതരെ കണ്ടെത്താനായില്ല. ഇത് രാജ്യത്തിൻറെ ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റമാണെന്നു ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു.

150 ൽ പരം വളണ്ടിയർമാർ പങ്കെടുക്കുന്ന പിങ്ക് കാരവൻ 7 എമിറേറ്റുകളിൽ പര്യടനം പൂർത്തിയാക്കി അടുത്ത മാസം ഒന്നിനു സമാപിക്കും. രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഒരുക്കിയിട്ടുള്ള മൊബൈൽ ക്ലിനിക്കുകളെ കൂടാതെ 40 ക്ലിനിക്കുകൾ ഇതിന്റെ ഭാഗമായുണ്ട്. ജുബൈൽ മാർക്കറ്റിൽ സംഘടിപ്പിച്ച പുരുഷന്മാർക്ക് മാത്രമുള്ള ക്യാമ്പിലും ഒട്ടേറെ പേർ പങ്കെടുത്തു.

error: Content is protected !!