fbpx
ദുബായ്

നോർത്തേൺ എമിറേറ്റിൽ 11 ബില്യൺ ദിർഹത്തിന്റെ റോഡ് നിർമാണത്തിന് ശൈഖ്‌ മുഹമ്മദിന്റെ അംഗീകാരം

ദുബായ്: 11 ബില്യൺ ദിർഹത്തിന്റെ റോഡ് നിർമാണ പദ്ധതിക്ക് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും അംഗീകാരം നൽകി. തിങ്കളാഴ്ചയാണ് പ്രസ്തുത പദ്ധതിയുടെ മേൽ പ്രഖ്യാപനമുണ്ടായത്. നോർത്തേൺ എമിറേറ്സിലെ ഗാതഗത സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുന്നതിന്റെയും ഭാഗമായാണ് ഈ പ്രഖ്യാപനം.

എമിറേറ്റിലെ എല്ലാ പ്രമുഖ പ്രൊജെക്ടുകളിലൂടെയും താൻ കടന്നു പോയെന്നും, എല്ലായ്‌പോഴും ജനങ്ങളുടെ ഉന്നമനം ലക്ഷ്യമായിട്ടുള്ള പദ്ധതികൾ രാജ്യത്തു ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പിന്നീട് ട്വിറ്ററിൽ കുറിച്ചു.

error: Content is protected !!