fbpx
ദുബായ്

ഡ്രൈവിംങ് ടെസ്റ്റിൽ ആൾമാറാട്ടം നടത്തിയ യുവാക്കൾക്ക് ജയിൽ ശിക്ഷ

ദുബായ്: ഡ്രൈവിംങ് ടെസ്റ്റിൽ ആൾമാറാട്ടം നടത്തിയ പാകിസ്താനി യുവാക്കൾക്ക് ജയിൽ ശിക്ഷ. മൂന്നു മാസത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ജനുവരി 15 നാണ് കേസിനാധാരമായ സംഭവം നടന്നത്. ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരായ 22 ക്കാരന്റെ രേഖകൾ പരിശോധിക്കുന്ന വേളയിലാണ് അധികൃതരിൽ സംശയമുളവായത്. വിശദമായ പരിശോധനയിൽ യുവാവ് തൻറെ സുഹൃത്തിന്റെ അപര നാമത്തിലാണ് ടെസ്റ്റിൽ പങ്കെടുക്കാൻ എത്തിയതെന്ന് തിരിച്ചറിഞ്ഞു.

കള്ളി വെളിച്ചത്തായപ്പോൾ കരഞ്ഞു കാലു പിടിച്ചെങ്കിലും ഗുരുതരമായ കുറ്റം കണക്കിലെടുത്തു അധികൃതർ യുവാക്കളെ പോലീസിൽ ഏല്പിച്ചു. അൽ ഖുസൈസ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി ഇന്ന് ആണ് വിധി പറഞ്ഞത്. ശിക്ഷാകാലാവധി കഴിഞ്ഞു യുവാക്കളെ ഡീപോർട്ട് ചെയ്യാനും തീരുമാനമായി.

error: Content is protected !!