fbpx
ഷാർജ

ദാറുസ്സലാഹ് കോളേജ് ഷാർജ ഘടകം പ്രവർത്തക സമിതി യോഗം ചേർന്നു

ഷാർജ:  മലയോര മേഖലയിൽ പ്രശസ്തമായ നിലയിൽ പ്രവർത്തിച്ചു വരുന്ന മുക്കം ദാറുസ്സലാഹ് അറബിക് കോളേജ്  ഇരുപതാം വാർഷികവും  മൂന്നാം സനദ് ദാന സമ്മേളനവും വിജയിപ്പിക്കാൻ ഷാർജയിൽ ചേർന്ന  ദാറുസ്സലാഹ് ഷാർജ കമ്മിറ്റി വിവിധ പ്രവർത്തനങ്ങൾക്ക് രൂപം നൽകി .കോളേജിനായി  ഷാർജ ഘടകം  നിർമ്മിച്ചു നൽകുന്ന ഓഡിറ്റോറിയത്തിന്റെ നിർമ്മാണ പ്രവർത്തനം ത്വരിതപ്പെടുത്താനും യോഗം തീരുമാനിച്ചു

കോളേജ് കമ്മിറ്റി ഷാർജ പ്രസിഡണ്ട് മുസ്തഫ മുട്ടുങ്ങൽ അദ്ധ്യക്ഷം വഹിച്ചു.  സമ്മേള പ്രചാരണാർത്ഥം യു.എ ഇ സന്ദർശിക്കുന്ന കോഴിക്കോട് ജില്ലാ സുന്നീ മഹല്ല് ഫെഡറേഷൻ ജന സെക്രട്ടറിയും  ദാറുസ്സലാഹ്  കോളേജ്  ജ.സെക്രട്ടറിയുമായ  അബ്ദുസ്സലാം ഫൈസി കോളേജിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മാർച്ച് 31 , ഏപ്രിൽ 1,2,3 തിയ്യതികളിൽ നടക്കുന്ന വാർഷിക സമ്മേള ന ത്തിൽ   ഉൽഘാടന സമ്മേളനം ,ലീഡേഴ്‌സ് മീറ്റ് ,ഗൾഫ് പ്രതിനിധി സംഗമം ,മഹല്ല് സംഗമം ,ഫിഖിഹ് ക്വിസ് , പാരന്റ്സ് മീറ്റ് ,എ ക്സിബിഷൻ ,സ്നേനേഹ സംഗമം , കലാ സാഹിത്യ മൽസരങ്ങൾ ,ദ അവാ സമർപ്പണം  തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ആവിഷ്ക്കരിച്ചതായി ഫൈസി പ റ ഞ്ഞു . ഇരുപതാo വാർഷികത്തിന്റെ ഭാഗമായി കോളേജിനു കീഴിൽ 20 നൂതന പദ്ധതികൾക്കും തുടക്കം കുറിക്കുമെന്നും  അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ സഹദ് പുറക്കാട് ,മ മ്മൈസ ,ബാവു ബഷീർ ,സലാം ,അഫ്സൽ സംസാരിച്ചു. സെക്രട്ടറി ശാഖിർ  സ്വാഗതവും  റസീഫ്  നന്ദിയും  പറഞ്ഞു.

ദാറുസ്സലാഹ കോളേജ് ഷാർജ  ഘടകം പ്രവർത്തക സമിതി യോഗത്തിൽ  കോളേജ് ജ സെക്രട്ടറി സലാം ഫൈസി സംസാരിക്കുന്നു (photo) .

error: Content is protected !!