fbpx
ദുബായ്

ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോക്ക് തുടക്കമായി

ദുബായ്: ദുബായ് അന്താരാഷ്ട്ര ബോട്ട് ഷോക്ക് ദുബായ് കനാലിൽ തുടക്കം കുറിച്ചു. ആഡംബര ബോട്ടുകളുടെ സൗന്ദര്യത്താൽ പ്രസിദ്ധമായ ബോട്ട് ഷോ ദുബായി ഒരുക്കുന്ന ദൃശ്യ വിരുന്നുകളിൽ ഒന്നായി ഇന്നും നില നിൽക്കുന്നു. ഷോയുടെ ആദ്യ ദിവസം തന്നെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ബോട്ടുകൾ സന്ദർശിച്ചതും ശ്രദ്ദേയമായി.

ഉല്ലാസ നൗകകൾ മുതൽ തിരകളെ കീറിമുറിച്ചു പായുന്ന പറക്കും ബോട്ട് വരെ പ്രദർശനത്തിലുണ്ട്. ഷോ കൂടാതെ അന്താരാഷ്ട്ര സംഘങ്ങളുടെ തത്സമയ സംഗീത പരിപാടികൾ, ജല കായിക വിനോദങ്ങൾ, ആഢംബര സത്കാരങ്ങൾ, കൗതുകമുണർത്തുന്ന മത്സ്യബന്ധന മത്സരങ്ങൾ തുടങ്ങിയവയും പ്രദർശനത്തിന്റെ ഭാഗമായുണ്ട്.

error: Content is protected !!