fbpx
ഷാർജ

ബീച്ചുകളുടെ സുരക്ഷ ഉറപ്പാക്കാൻ സൈക്കിൾ പോലീസുമായി ഷാർജ

ഷാർജ: ബീച്ചുകളുടെ സുരക്ഷ ഉറപ്പു വരുത്താനും പ്രകൃതി മലിനീകരണം തടയാനും ഷാർജയിൽ സൈക്കിൾ പോലീസ് രംഗത്ത്. പ്രധാനമായും ഷാർജയുടെ തുറമുഖ ഉപനഗരമായ ഖോർഫക്കാനിൽ ആയിരിക്കും സൈക്കിൾ പോലീസിന്റെ പട്രോൾ. പ​ട്രോ​ളിെ​ൻ​റ ഉ​ദ്ഘാ​ട​നം ഷാ​ർ​ജ പൊ​ലീ​സ്​ ഡ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ർ ഇ​ൻ ചീ​ഫ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ അ​ബ്ദു​ല്ല മു​ബാ​റ​ക് ബി​ൻ അ​മ​ർ നി​ർ​വ്വ​ഹി​ച്ചു.

ബീച്ച് സന്ദർശിക്കുന്ന കുടുംബങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തുക, പരിസ്ഥിതി മലിനീകരണം തടയുക, കടലിൽ ഇറങ്ങുന്നവർക്കു ആവശ്യമായ ബോധവത്കരണം കൊടുക്കുക തുടങ്ങിയവയും സൈക്കിൾ പോലീസിന്റെ ചുമതലകളിൽ പെടുന്നു.

error: Content is protected !!