fbpx
ദുബായ്

നികേഷ് റാം: പ്രവാസ മണ്ണിൽ നിന്ന് ഒരു മലയാളി കൂടി സിനിമാഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നു

ദുബായ്: പ്രഗത്ഭനായ നാടക -ചലച്ചിത്രകാരൻ സുവീരൻ സംവിധാനം ചെയ്ത ‘മഴയത്ത്’ എന്ന സിനിമ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ കാട്ടിയില്ലെങ്കിലും നായക നടൻ നികേഷ് റാം വ്യക്തമായ മേൽവിലാസം ഉണ്ടാക്കി മുന്നോട്ടു കുതിക്കുകയാണ് . ദുബായിൽ വർഷങ്ങളായി ബിസിനസ് രംഗത്തുള്ള കണ്ണൂർ സ്വദേശി നികേഷ് അതി വിശാലമായ കലാസൗഹൃദ കൂട്ടായ്മയുടെ ഉടമ കൂടിയാണ് . തികഞ്ഞ കലാസ്വാദകൻ ആയ നികേഷ് റാം കൂട്ടുകാരുടെ പ്രോത്സാഹനത്തിനൊടുവിൽ ചലച്ചിത്ര മേഖലയിൽ കൈവയ്ക്കാൻ തന്നെ തീരുമാനിച്ച് രംഗത്തേയ്ക്ക് വരികയായിരുന്നു . ‘മഴയത്ത്’ എന്ന സിനിമയിലെ 13 വയസ്സുള്ള പെൺകുട്ടിയുടെ പിതാവിൻ്റെ ( വേണുഗോപാൽ) നായക വേഷം നികേഷിൻറെ കൈകളിൽ ഭദ്രമെന്ന് ആദ്യം ഓഡിഷനിലൂടെ സുവീരൻ തന്നെ മനസ്സിലാക്കുകയായിരുന്നു .

പിതൃ പുത്രി ബന്ധത്തിൽ വരാവുന്ന സകല സമസ്യകളും ആവാഹിച്ച ചലച്ചിത്രമാണ് മഴയത്ത്. അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ അംഗീകാരങ്ങളും പ്രവേശനവും നിരൂപക പ്രശംസയും പിടിച്ചു പറ്റിയ മഴയത്ത് മലയാള സിനിമ ഇതുവരെ കൈകാര്യം ചെയ്തിട്ടില്ലാത്ത ഒരു പ്രമേയത്തെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത് .

ടോറണ്ടോ അന്താരാഷ്ട്ര നോളിവുഡ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അവാർഡും ദുബായ് ഏഷ്യാവിഷനിൽ മികച്ച നവാഗത നടനുള്ള പുരസ്കാരവും ഈ വേഷത്തിലൂടെ നികേഷ് റാമിനെ തേടിയെത്തി . സിനിമയിൽ സ്വന്തം ശബ്ദം തന്നെ ഉപയോഗിക്കാൻ പറ്റിയെന്നത് അഭിമാനകരമായി മാറുകയും ചെയ്തു .

ഒന്ന് കഴിഞ്ഞു മറ്റൊന്ന് എന്നതാണ് വിജയമന്ത്രമെങ്കിൽ നികേഷിന് വിജയകരമായി അഭിമാനിക്കാം . തമിഴിൽ നിന്ന് ഒരു മികച്ച ഓഫർ നികേഷിനെ തേടി എത്തിയിട്ടുണ്ട് മഴയത്ത് എന്ന സിനിമയ്ക്ക് ശേഷം ,. ഇനിയും പേരിട്ടിട്ടില്ല ഈ തമിഴ് സിനിമയ്ക്ക് .ശങ്കറിന്റെ അസ്സോസിയേറ്റ് ആയിരുന്ന ഫ്രാൻസിസ് സംവിധാനം ചെയ്ത ഈ സിനിമ ഉടൻ തീയേറ്ററുകളിൽ എത്തും . അതോടെ സൗത്ത് ഇന്ത്യയിൽ ഒരു മികച്ച എക്സ് പോഷർ നികേഷിനെ കാത്തിരിക്കുന്നു എന്ന് കരുതാം . മിസ്സ് ഇന്ത്യ റണ്ണർ അപ്പ് ആയ പെർലിൻ ആണ് നായികാവേഷം ചെയ്യുന്നത് . നേരത്തെ, 2014 ൽ അതിഥി എന്ന തമിഴ് സിനിമയിലൂടെ രംഗപ്രവേശം ചെയ്ത നികേഷ് റാം അതി വിപുലമായ ഒരു തമിഴ് സിനിമാ സൗഹൃദ വലയത്തിന്റെ ഉടമയാണ് . എല്ലാ പ്രഗത്ഭരായ തമിഴ് സംവിധായകരും നിർമാതാക്കളും ആ സൗഹൃദത്തിലുണ്ട്.

ചിത്രങ്ങളുടെ എണ്ണം അല്ല നികേഷിന്റെ വിഷയം . മികച്ച റോളുകളും നല്ല കഥകളും . അതിനുവേണ്ടി ചലച്ചിത്ര സമാഹരണ ക്രോഡീകരണം നടത്താൻ നല്ല കുറെ സുഹൃത്തുക്കളും നികേഷിനുണ്ട് .

error: Content is protected !!