ദുബായ്: പ്രവാസികളുടെയും സ്വദേശികളുടെയും റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്ന ആവശ്യം യു. എ. ഇ യിലും ശക്തമാകുന്നു. കഴിഞ്ഞദിവസം ദുബായിൽ നടന്ന വർക്കേഴ്സ് ഇൻസെന്റീവ്സ് ആൻഡ് എൻഡ് ഓഫ് സർവീസ് ബെനിഫിറ്റ്സ് സമ്മേളനത്തിലാണ് അധികൃതർ ഈ ആവശ്യം ഉന്നയിച്ചത്.
ദീർഘകാലം രാജ്യത്തു ജോലി നോക്കുന്നവർക്ക് മാന്യമായ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ അനുവദിക്കുന്നത് വളരെയധികം പ്രാധാന്യത്തോടെ നോക്കി കാണേണ്ട വിഷയമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമന്റ് ഹ്യൂമൻ റിസോഴ്സസ്(എഫ്എഎച്ച്ആർ) ഡയറക്ടർ ജനറൽ ഡോ.അബ്ദുൽ റഹ്മാൻ അബ്ദുൽ മനൻ അൽ അവാറും സമ്മേളനത്തിൽ വ്യക്തമാക്കി.