fbpx
ദുബായ്

ട്രാവൽ ആൻഡ് ട്രേഡ് രംഗത്തെ മിന്നും താരമായി ലുലു ട്രാവെൽസ്

ദുബായ്: ബിസിനസ് ആൻഡ് ലക്ഷുറി ട്രാവൽ ആൻഡ് ട്രേഡ് രംഗത്തെ പ്രഗത്ഭരെ പരിഗണിച്ചു കൊണ്ടുള്ള ‘മാൾട്ട് എക്സലൻസ്’ അവാർഡിനു ലുലു ട്രാവെൽസിന്റെ ജനറൽ മാനേജർ ബിജു നായർ അർഹനായി. ട്രാവൽ ആൻഡ് ട്രേഡ് രംഗത്തെ ‘റൈസിംഗ് സ്റ്റാർ’ അവാർഡ് ആണ് ബിജു നായർ ഏറ്റു വാങ്ങിയത്. വി. ഹോട്ടൽസിന്റെ ജി. സി. സി ഡയറക്ടർ ബൻടാർ ക്വോനിഷാണ് ദുബായ് പാമിലെ റിക്‌സോ ഹോട്ടലിൽ നടന്ന MICE & TRAVELS ARABIA CONGRESS- ൽ വെച്ച് അവാർഡ് സമ്മാനിച്ചത്. മീറ്റിംഗ്‌സ്,ഇൻസെന്റീവ്‌സ് കോൺഫെറെൻസ്സ്, ഇവെന്റ്സ് (MICE), ബിസിനസ് ആൻഡ് ലക്ഷുറി രംഗത്തെ പ്രഗത്ഭരെ ആദരിച്ചു കൊണ്ടുള്ള ‘മാൾട്ട് എക്സലൻസ്’ ആദ്യ പതിപ്പിനാണ് ഇന്ന് സമാപനമായത്.

error: Content is protected !!