യു.എ.ഇ.യും സിംഗപ്പൂരും വ്യാപാര,വിനോദസഞ്ചാര സംബന്ധമായ ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ന് ചർച്ച നടത്തി. അബുദാബി കിരീടാവകാശി ഹിസ് ഹൈനെസ്സ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാൻ സിംഗപ്പൂരിലെത്തി സിങ്കപ്പൂർ പ്രെസിഡന്റുമായി സംസാരിക്കുകയായിരുന്നു.ദക്ഷിണ കൊറിയയിൽ നിന്ന് തിരിച്ചെത്തിയ ഷെയ്ഖ് മൊഹമ്മദിനു സിംഗപ്പൂർ പ്രസിഡന്റ് ഹലീമാഹ് യാക്കോബിന്റെ പക്കൽ നിന്നും മികച്ച സ്വീകരണമാണ് ലഭിച്ചത് .
” ഞങ്ങൾ ഇരു രാജ്യങ്ങളുടെയുടെയും ബന്ധം ബലപ്പെടുത്തുവാനും അതിനോടൊപ്പം ഭാവിയെപ്പറ്റി ശുഭാപ്തിവിശ്വാസം കൈവെടിയാതിരിക്കാനും ആഗ്രഹിക്കുന്നു.” ഇതാണ് സിംഗപ്പൂർ സന്ദർശനത്തിനെ പറ്റി ട്വിറ്ററിൽ ഷെയ്ഖ് മുഹമ്മദ് കുറിച്ച വാചകങ്ങൾ.