27 ദിവസം മുൻപ് അബുദാബിയിൽ നിന്ന് ഖാലിദ് ജമാൽ അൽ സുവൈദി ആരംഭിച്ച മക്കയിലേക്കുള്ള മാരത്തോൺ 2000 ൽ അധികം കിലോമീറ്ററുകൾ ഓടി ഇന്ന് വൈകുന്നേരം വിശുദ്ധ ഗേഹത്തിൽ സമാപിക്കുന്നു . ഓട്ടത്തിനിടെ 4 പ്രാവശ്യം സുവൈദിക്ക് ചെറിയ തോതിൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിലും വിചാരിച്ച സമയത്ത് തന്നെയാണ് മക്കയിൽ എത്തുന്നത് . ഒരുദിവസം ശരാശരി 55 കിലോമീറ്റർ മുതൽ 70 കിലോമീറ്റർ വരെയാണ് സുവൈദി നടക്കുകയും ഓടുകയും ചെയ്തിരുന്നത് . മേഖലയിലെ ചെറുപ്പക്കാർക്ക് മുഴുവൻ പുതിയ ആവേശകരമായ സ്വപ്നങ്ങളാണ് 35 കാരനായ സുവൈദി മക്കാ മാരത്തോണിലൂടെ നൽകിയിരിക്കുന്നത് .
Photo credits : instagram