രാജ്യം സൈന്യത്തിന്റെ കൂടെ ഒറ്റക്കെട്ടായി നിൽക്കുന്ന ഈ സമയത്തു ചിലർ രാഷ്ട്രീയ വൈരം വച്ചുകൊണ്ട് തന്നോടുള്ള വെറുപ്പ് രാജ്യത്തിനെതിരെ പ്രകടിപ്പ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് തമിഴ്നാട്ടിൽ പറഞ്ഞു . രാമേശ്വരം ധനുഷ്കോടി റെയിൽവേ ലൈൻ ഉൽഘാടനത്തിനായാണ് മോഡി തമിഴ്നാട്ടിൽ എത്തിയത് . പാകിസ്ഥാന്റെ പിടിയിൽ നിന്ന് ഇന്ന് മോചിതനാകുന്ന അഭിനന്ദൻ തമിഴ്നാട്ടുകാരനാണെന്നതിൽ താൻ അഭിമാനം കൊള്ളുന്നു , ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രതിരോധമന്ത്രിയും തമിഴ്നാട്ടിൽ നിന്നാണ് എന്നതിൽ അഭിമാനം ഉണ്ടെന്നും മോഡി പറഞ്ഞു .
ഇന്ന് വൈകുന്നേരത്തോടെ അഭിനന്ദൻ വാഗാ അതിർത്തി വഴി ഇന്ത്യയിലെത്തും . വിപുലമായ സ്വീകരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട് .