fbpx
ദുബായ്

ദുബായ് പോലീസ് സംഘം കേരളാപോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു

ദുബായ് പോലീസിലെ ഉന്നതോദ്യോഗസ്ഥര്‍ കേരളാ പോലീസ് ആസ്ഥാനം സന്ദര്‍ശിച്ചു. ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയുടെ നേതൃത്വത്തിലാണ് അഞ്ച് പോലീസ് ഓഫീസര്‍മാര്‍ അടങ്ങുന്ന സംഘം സന്ദര്‍ശനത്തിന് എത്തിയത്. കേരളാപോലീസിന്‍റെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ, എ.ഡി.ജി.പി എസ്സ്. ആനന്ദകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നതസംഘം അവര്‍ക്ക് വിശദീകരിച്ചുനല്‍കി. കേരളാ പോലീസിന്‍റെ ശാസ്ത്രീയകുറ്റാന്വേഷണരീതികള്‍, ട്രാഫിക് മാനേജ്മെന്‍റ് സംവിധാനം, സ്റ്റുഡന്‍റ് പോലീസ് കേഡറ്റ്, റോബോട്ട് സംവിധാനം, സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥിതി എന്നിവയെക്കുറിച്ച് സംഘം വിശദമായി ചോദിച്ചറിഞ്ഞു. നേരത്തേ, സംഘം കേരളാപോലീസിന്‍റെ സൈബര്‍ഡോം സന്ദര്‍ശിച്ചു.

പോലീസ് ആസ്ഥാനത്തെത്തിയ ദുബായ് പോലീസ് ബ്രിഗേഡിയര്‍ ഖാലിദ് അല്‍ റസൂഖിയെ പോലീസ് റോബോട്ട് സ്വീകരിക്കുന്നു.

 

ദുബായ് പോലീസ് സംഘം എ.ഡി.ജി.പി. എസ്സ് ആനന്ദകൃഷ്ണനെ സന്ദര്‍ശിച്ചപ്പോള്‍.

 

error: Content is protected !!