fbpx
ഇന്ത്യ

വീരപുത്രൻ അഭിനന്ദന്‍ വര്‍ധമാൻ ഇന്ത്യയിൽ – രാജ്യം ആഘോഷ തിമിർപ്പിൽ

അമൃത്സർ: പാക് കസ്റ്റഡിയിലായിരുന്ന വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക് സൈന്യം ഔദ്യോഗികമായി ഇന്ത്യക്ക് കൈമാറി. റെഡ് ക്രോസിന്റെ സാന്നിധ്യത്തിൽ ഇന്ത്യൻ വൈസ് എയർ മാർഷ്യൽമാരായ രവി കപൂറും ആര്‍ജികെ കപൂറും അട്ടാരി ചെക്ക്പോസ്റ്റിൽ അഭിനന്ദനെ സ്വീകരിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധിപ്പേരാണ് അഭിനന്ദനെ വരവേൽക്കാൻ വാഗാ ബോർഡറിലെത്തിയത്. പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിക്ക് നേരിട്ട് പാക് സൈന്യം അഭിനന്ദനെ കൈമാറുകയായിരുന്നു.  അഭിനന്ദന്‍റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തിച്ചേന്നിരുന്നു. അഭിനന്ദനെ കൈമാറുന്നതിനോടനുബന്ധിച്ച് വൻ സുരക്ഷാ വലയത്തിലാണ് വാഗാ അതിർത്തി.

ലാഹോറില്‍ നിന്നും റോഡ് മാര്‍ഗമാണ് അഭിനന്ദനെ വാഗ ബോർഡറിലെത്തിച്ചത്. അതിർത്തിയിലെ പ്രോട്ടോക്കോൾ നടപടികൾ പൂർത്തിയായ ശേഷം  അമൃത്സറില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് കൊണ്ട് പോകും. അഭിനന്ദനെ സ്വീകരിക്കുന്നതിനായി വ്യോമസേനയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കമുള്ളവരും വാഗയിലെത്തിയിട്ടുണ്ട്. മൂന്ന് ദിവസം പാക് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷമാണ് അഭിനന്ദൻ ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്.

error: Content is protected !!