ആരോഗ്യം ഒമാൻ ദുബായ് യാത്ര

യു.എ.ഇ, ഒമാൻ റോഡ് അതിർത്തികൾ നവംബർ 16 മുതൽ തുറക്കാനൊരുങ്ങുന്നു.

യു.എ.ഇ, ഒമാൻ റോഡ് അതിർത്തികൾ നവംബർ 16 മുതൽ തുറക്കാനൊരുങ്ങുന്നു. കോവിഡിനെ തുടർന്ന് അടച്ചിട്ട യു.എ.ഇ റോഡ് അതിർത്തികൾ ഈമാസം 16 മുതൽ തുറക്കും. ഇതുവരെ ചരക്ക് ഗതാഗതം മാത്രമാണ് ഈ അതിർത്തികളിലൂടെ അനുവദിച്ചിരുന്നത്. അടുത്തദിവസം മുതൽ ഒമാനിലെയും യു.എ.ഇയിലെയും സ്വദേശികൾക്ക് അതിർത്തികളിലൂടെ യാത്ര ചെയ്യാം. ഒമാൻ സ്വദേശികൾക്ക് യു.എ.ഇയിലേക്ക് റോഡ് മാർഗം വരാൻ മുൻകൂർ അനുമതി വേണ്ട. പക്ഷെ, കോവിഡ് പരിശോധന നിർബന്ധമായിരിക്കും. ഒമാൻ റെസിഡന്റ് വിസയുള്ള പ്രവാസികൾക്ക് റോഡ് മാർഗം യു.എ.ഇയിൽ നിന്ന് ഒമാനിലേക്ക് വരാമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇയിലേക്ക് റോഡ് മാർഗം വരുന്ന ഒമാൻ സ്വദേശികളും 48 മണിക്കൂറിനുള്ളിൽ നടത്തിയ പിസിആർ പരിശോധനയിൽ കോവിഡ് നെഗറ്റീവ് ആണെന്ന സർട്ടിഫിക്കറ്റ് കൈയിൽ കരുതണം. യു.എ.ഇ അതിർത്തിയിൽ അവർക്ക് വീണ്ടും പിസിആർ പരിശോധനയുണ്ടാകും. യു.എ.ഇയിൽ പ്രവേശിച്ചാൽ ഓരോ എമിറേറ്റിലെയും ക്വാറന്റയിൻ നിയമങ്ങൾ സന്ദർശകരായ ഒമാൻ സ്വദേശികൾക്കും ബാധകമായിരിക്കും.

error: Content is protected !!