fbpx
ഷാർജ

ബിരിയാണി , റൈസ് , ഫിഷ് ഫ്രൈ , ചിക്കൻ , സൂപ്പ് , ഓംലെറ്റ് , മുട്ട റോസ്റ്റ്, ചെമ്മീൻ , കണവ തീറ്റ മത്സരം പോലെ ഒരു അപൂർവ ലഞ്ച് ബുഫെ;

യുവാക്കൾക്കിടയിൽ ഹരമായ ഷാർജ കാസിമിയ കൊച്ചിൻ കായീസ് ലഞ്ച് 16 ദിർഹത്തിന് :

അടുത്തിടെ ഷാർജയിൽ നടനും അവതാരകനുമായ മിഥുൻ രമേഷ് ഉൽഘാടനം ചെയ്ത കാസിമിയ ഭാഗത്തെ കൊച്ചിൻ കായീസ് റസ്റ്ററന്റിൽ ഇപ്പോൾ ആരംഭിച്ച പ്രൊമോഷണൽ ലഞ്ച് ബുഫേയുടെ വിവരങ്ങൾ അറിഞ്ഞവരും കേട്ടവരും ധൃതി പിടിച്ച് ഒരിക്കൽ അതൊന്ന് ആസ്വദിക്കണമെന്ന് കരുതി പുറപ്പെടുകയാണിപ്പോൾ . ഈ പ്രൊമോഷൻ ലഞ്ച് എന്ന് നിർത്തുമെന്ന് അറിയിച്ചിട്ടില്ല . തൽക്കാലം 16 ദിർഹത്തിന് ബുഫേ പൊടി പൊടിക്കുകയാണ് . അറിഞ്ഞും കേട്ടും അജ്‌മാൻ , റാസ് അൽ ഖൈമ , ഉമ്മുൽ ഖുവൈൻ , ഫുജൈറ , ദുബായ് എന്നിവിടങ്ങളിൽ നിന്നുപോലും ആളുകൾ കാലേകൂട്ടി തയ്യാറെടുത്ത് മതിയാവോളം ഭക്ഷിക്കാൻ ഷാർജാ കാസിമിയയിലെ കൊച്ചിൻ കായീസ് ഔട്‍ലെറ്റിൽ എത്തുന്നു .
16 നോൺ വെജ് ഐറ്റംസും 18 വെജിറ്റേറിയൻ ഐറ്റംസും 3 തരം സൂപ്പും 6 തരം സ്വീറ്റ്‌സും സാലഡ് അടക്കം മറ്റൊരു 11 ഇനങ്ങളും അടങ്ങുന്ന മെനുവിൽ 3 തരം സൂപ്പ് , ബിരിയാണി , ഫിഷ് ഫ്രൈ , ചെമ്മീൻ , മറ്റു സീ ഫുഡ്‌സ് , ഓംലറ്റ് , മുട്ട റോസ്റ്റ് , ഉണക്ക മീൻ , മീൻ കറികൾ , ഞണ്ടു പീര റോൾസ് , കട്ലറ്റ്സ് , നൂഡിൽസ് , വിവിധ തരം റൈസ് വർഗങ്ങൾ , നാടൻ പപ്പടം , അട പ്രഥമൻ തുടങ്ങി വേണ്ടതെല്ലാം ഒരു ബുഫേ ടേബിളിൽ അണിനിരത്തിയിരിക്കുന്നു .

പോകുന്നവർ ഒരു കാര്യം മനസ്സിൽ വച്ചാൽ നല്ലത് . രാവിലെ കാര്യമായിട്ട് ഒന്നും കഴിക്കാതെ എത്തിയാൽ നല്ല ഒന്നൊന്നര പിടി പിടിക്കാം . പലരും അറിഞ്ഞുകേട്ടു അങ്ങനെയാണ് വരുന്നതും അവസരം ഉപയോഗിക്കുന്നതും . കൊച്ചിൻ കായീസിനെ നയിക്കുന്ന റെയിൻബോ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ പോളിസി തന്നെ പ്രശസ്തമാണ് കഴിഞ്ഞ 45 വർഷമായി – തങ്ങൾ ഫ്രഷ് അല്ലാത്ത ഒന്നും ഉപയോഗിക്കില്ല , അത് പച്ചക്കറി ആകട്ടെ, മീൻ ആകട്ടെ , ഇറച്ചി വർഗങ്ങൾ ആകട്ടെ .. അത് തന്നെയാണ് ഈ സ്പെഷ്യൽ ബുഫേ ലഞ്ചിന്റെയും പ്രത്യേകതയെന്ന് മാനേജിങ് ഡയറക്ടർ ജോൺസൺ മാഞ്ഞൂരാൻ പറയുന്നു .
എല്ലാം കഴിഞ്ഞു പോകാൻ നേരം ഒരു ജിൻജർ സ്പെഷ്യൽ മോരും ചോദിച്ചു വാങ്ങുന്നവർക്ക് നൽകപ്പെടും . ഉടലോടെ കൊഴുപ്പ് വെന്തുരുകിപ്പോകും . പിന്നെ ഇറങ്ങാൻ നേരം ഒറിജിനൽ ശ്രീലങ്കൻ കറുവ പട്ട ഇട്ട നാടൻ ബ്ലാക്ക് ടീയും കൂടി ആകുമ്പോൾ ജീവിത കാലത്തെ ഏറ്റവും മികച്ച ഓർമയായി ഇത് നിലനിൽക്കുക തന്നെ ചെയ്യും .

error: Content is protected !!