fbpx
ദുബായ് യാത്ര

പരിസ്ഥിതി സൗഹാർദ്ധ സന്ദേശവുമായി ആർ. ടി. എ യുടെ ഹൈബ്രിഡ് അബ്ര

ദുബായ്: ഒട്ടേറെ സവിശേഷതകളുമായി ആർ. ടി. എ യുടെ ന്യു-ജെൻ ഹൈബ്രിഡ് അബ്ര ദുബായ് ബോട്ട് ഷോയിൽ അവതരിപ്പിച്ചു. ഇന്ധനക്ഷമത, ശബ്ദകുറവ്, ഭാരക്കുറവ് എന്നിവ 20 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിൽ പ്രവർത്തിക്കുന്ന ഹൈബ്രിഡ് അബ്രയുടെ പ്രതേകതകളിൽ പെടുന്നു. ഇരുപതിലധികം ബാറ്ററികളും സൗരോർജ പാനലുകളും അടിയന്തിര ജെനെറേറ്ററും, സ്വയം പ്രവർത്തിക്കുന്ന അഗ്നിപ്രതിരോധ സംവിധാനവും ഹൈബ്രിഡ് അബ്രയെ വ്യത്യസ്തവും സുരക്ഷിതവുമാക്കുന്നു. പരിസ്ഥിതി സൗഹാർദ്ധ സന്ദേശവും പേറി യാത്ര തുടങ്ങുന്ന അബ്രയിൽ 20 പേർക്ക് സുഖമായി സഞ്ചരിക്കാം.

error: Content is protected !!