fbpx
ദുബായ്

ദുബായ് ഫുഡ് ഫെസ്റ്റിവലിൻ്റെ ആവേശമായി റേഡിയോ ഏഷ്യ അവതാരകർ അൽ-ഖുസൈസ് ലുലു-ഹൈപ്പർമാർക്കെറ്റിൽ അണിനിരന്നു

ദുബായ്: GCC യിലെ പ്രമുഖ റേഡിയോ സ്റ്റേഷൻ ആയ റേഡിയോ ഏഷ്യയിലെ അവതാരകർ ഇക്കഴിഞ്ഞ വ്യാഴാഴ്‌ച , ഫെബ്രുവരി 28 ആം തീയതി അൽ-ഖുസൈസിലെ ലുലു-ഹൈപ്പർമാർക്കെറ്റിൽ ദുബായ് ഫുഡ് ഫെസ്റ്റിവലിൻ്റെ ഭാഗമായി റോഡ് ഷോ നടത്തി. ഫെബ്രുവരി 21 മുതൽ മാർച്ച് 9 വരെ നടക്കുന്ന ദുബായ് ഫുഡ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ലുലു-ഹൈപ്പർമാർക്കെറ്റുകളിലും ലുലു-സൂപ്പർമാർക്കറ്റുകളിലും സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന നിരവധി ആഘോഷ പരിപാടികളെ കുറിച്ചും മത്സരങ്ങളെയും സ്പെഷ്യൽ ഓഫേഴ്സിനെയും കുറിച്ചുള്ള ഇൻഫർമേഷൻ വളരെയധികം വിനോദകരവും വിജ്ഞാനപ്രദവും ആവേശഭരിതവും ആയ മത്സരങ്ങളിൽ കൂടിയും സംഗീത നൃത്ത പരിപാടികളിൽ കൂടിയും റേഡിയോ ഏഷ്യ അവതാരകർ അൽ-ഖുസൈസ് ലുലു-ഹൈപ്പർമാർക്കെറ്റ് സന്ദർശകരിലേക്കു എത്തിച്ചത് ഒരു അവിസ്മരണീയ സംഭവം ആയി മാറി.

ദുബായ് ഫുഡ് ഫെസ്റ്റിവൽ ൻ്റെ ഭാഗമായി ഒട്ടനവധി ആഘോഷ പരിപാടികളും മത്സരങ്ങളും സ്പെഷ്യൽ ഓഫേഴ്‌സും ആണ് ലുലു ഹൈപ്പർമാർക്കെറ്റുകളിലും ലുലു സൂപ്പർമാർക്കറ്റുകളിലും ഒരുക്കിയിട്ടുള്ളത്. ബിരിയാണി ഫെസ്റ്റിവൽ, പിസ്സ & പാസ്ത ഫെസ്റ്റ്, ഓറിയന്റൽ ഫെസ്റ്റ്, സ്ട്രീറ്റ് ഫുഡ്സ്, ബാർബിക്യു, സ്വീറ്സ്‌ & ഡെസേർട്സ്, കുക്കിംഗ് മത്സരങ്ങൾ തുടങ്ങിയ വിപുലമായ ആഘോഷപരിപാടികളും മത്സരങ്ങളും ആണ് ദുബായ് ഫുഡ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത് . അതിനോടോപ്പം തന്നെ ഒട്ടനവധി സ്പെഷ്യൽ ഓഫേഴ്സും ലുലു ഹൈപ്പർമാർക്കെറ്റുകളിലെയും ലുലു സൂപ്പർമാർക്കറ്റുകളിലെയും Fruits & Vegetables, Hot Foods , Bakery , Grocery തുടങ്ങിയ സെക്ഷനിൽ ദുബായ് ഫുഡ് ഫെസ്റ്റിവൽ ൻ്റെ ഭാഗമായി ഫെബ്രുവരി 28 മുതൽ മാർച്ച് 9 വരെ ഒരുക്കിയിരിക്കുന്നു.

റേഡിയോ ഏഷ്യയിലെ വളരെ പ്രസ്തരായ അവതാരകർ അൽ-ഖുസൈസ് ലുലു-ഹൈപ്പർമാർക്കെറ്റ്, റോഡ് ഷോയിൽ അണിനിരന്നു . റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടറും അവതാരകനും ആയ രമേഷ് പയ്യന്നൂർ , അവതാരകരായ ഷീബ , രഞ്ജിനി , അനൂപ് കീച്ചേരി തുടങ്ങിയ പ്രമുഖ റേഡിയോ അവതാരകർ നേതൃത്വം നൽകിയ മത്സരങ്ങളും ആഘോഷപരിപാടികളും കണികളിലും മത്സരാർത്ഥികളിലും ആവേശം വാരി വിതറി .

മത്സര വിജയികൾക്ക് അൽ-ഖുസൈസ് ലുലു-ഹൈപ്പർമാർക്കെറ്റിൻ്റെ ജനറൽ മാനേജർ ആയ മധുവും കസ്റ്റമർ സർവീസ് മാനേജർ ആയ നിഷാദും സമ്മാനങ്ങൾ വിതരണം ചെയ്തു. റോഡ് ഷോയുടെ ഭാഗമായി പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം പ്രത്യേകം Memory Test കൾ നടത്തി . അതിൽ വിജയികളായവർക്ക് Mega Gifts സമ്മാനമായി നൽകി . ഒട്ടനവധി സംഗീത നൃത്ത പരിപാടികളും റോഡ് ഷോയുടെ മാറ്റുകൂട്ടി . വ്യാഴാഴ്‌ച വൈകുന്നേരം 7 മണിക്ക് തുടങ്ങിയ റോഡ് ഷോ കാണികളുടെയും മത്സരാത്ഥികളുടേയും മനം കവർന്നുകൊണ്ടു ഒരു അവിസ്മരണീയ രാവു തീർത്തു .

error: Content is protected !!