ഷാർജ

പ്രമുഖ പത്ര പ്രവർത്തകനായ ഭാസ്കർ രാജ് തയ്യാറാക്കിയ കെ. വി ഷംസുദ്ധീന്റെ സേവിങ്സ് ഗ്രേസ് എന്ന പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു

കെ. വി ഷംസുദ്ധീൻ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികൾക്ക് അല്പം വരുമാനത്തിൽ നിന്നും മിച്ചം വെക്കാൻ വേണ്ടി ഒരു ശീലം ഉണ്ടാക്കികൊടുക്കുന്നതിന് വേണ്ടി പ്രയത്നിച്ച വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ സേവിങ്സ് ഗ്രേസ് എന്ന പേരിലുള്ള പുസ്തകം പ്രമുഖ പത്ര പ്രവർത്തകനായ ഭാസ്കർ രാജ് തയ്യാറാക്കിയ പുസ്തകം ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്യപ്പെട്ടു. ആയിരത്തിലധികം റേഡിയോ ഷോകളിലൂടെ യു എ യിലെ ആളുകളെ സാമ്പത്തികം മിച്ചം വെക്കുന്ന കാര്യം ഓർമിപ്പിക്കുകയും അതുപോലെ എണ്ണൂറിലധികം ടെലിവിഷൻ പ്രോഗ്രാമുകൾ, ലേബർ ക്യാമ്പ് മുതൽ മറ്റ് പല ജീവനക്കാരുടെയും താമസസ്ഥലങ്ങളിലും അതുപോലെ ഗൾഫ് മുഴുവനും ഇന്ത്യയിലും വരെ പോയി ക്ലാസ് എടുത്തിട്ടുള്ളതാണ് കെ. വി ഷംസുദ്ധീൻ.

കഴിഞ്ഞ അരനൂറ്റാണ്ട് കാലത്തെ അദ്ദേഹത്തിന്റെ ഗൾഫ് ജീവിതത്തിൽ നിന്നും ജനങ്ങൾക്ക് ഉള്ള സംഭാവനയാണ് എങ്ങനെയാണ് സമ്പാദ്യ ശീലമുണ്ടാക്കുക അല്ലെങ്കിൽ എറ്റവും ചുരുങ്ങിയ രീതിയിൽ ഏതൊരു ചെറിയ വരുമാനക്കാരനും എങ്ങനെ മിച്ചം വെക്കാം എന്നത്. അദ്ദേഹത്തിന്റെ സേവിങ്സ് ഗ്രേസ് എന്ന പേരിലുള്ള പുസ്തകം ലിപി പബ്ലിക്കേഷൻസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

error: Content is protected !!