Uncategorized

എം. ശിവശങ്കറിന്റെ ജാമ്യപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യപേക്ഷയില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വിധിപറയും. കള്ളപ്പണക്കേസില്‍ ഇ.ഡിയുടെ താത്പര്യപ്രകാരം ചില രാഷ്ട്രീയ നേതാക്കളുടെ പേരു പറയാത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ശിവശങ്കര്‍ കോടതിയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അര്‍ദ്ധസത്യങ്ങളും കള്ളങ്ങളും കൂട്ടിച്ചേര്‍ത്ത് ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കാണിച്ചായിരുന്നു ശിവശങ്കര്‍ കഴിഞ്ഞ ദിവസം വിശദീകരണക്കുറിപ്പ് നല്‍കിയത്. സ്വപ്നയുമായും കുടുംബവുമായും അടുപ്പമുണ്ടായിരുന്നു. സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ അറിയില്ല. സംസ്ഥാനത്തെ ഭരണത്തലവനുമായി അടുപ്പമുള്ള പദവിയിലിരുന്നതിനാല്‍ കേസിലേക്ക് വലിച്ചിഴച്ചെന്നും,രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് തന്നെ കുടുക്കുന്നതെന്നുമാണ് ശിവശങ്കറിന്റെ ആരോപണം.
ഇന്ന് ജാമ്യം കിട്ടിയില്ലെങ്കില്‍ 26 വരെ ശിവശങ്കറിന് ജയിലില്‍ കഴിയേണ്ടിവരും.

error: Content is protected !!