ഇന്ത്യ

ഇന്ത്യയിൽ കോവിഡ് പ്രതിദിന കണക്കിൽ ഗണ്യമായ കുറവ് / 29,164 പുതിയ കോവിഡ് കേസുകൾ

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ പ്രതിദിന കണക്ക് നാലുമാസത്തിനിടെ ഇതാദ്യമായി മുപ്പതിനായിരത്തിനു താഴെ എത്തി. 29,164 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 88,74,291 ആയി.

449 പേര്‍ കൂടി കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചതോടെ ആകെ മരണസംഖ്യ 1,30,519 ആയിട്ടുണ്ട്.നിലവില്‍ രാജ്യത്ത് 4,53,401 സജീവകേസുകളാണുള്ളത്. 82,90,371 പേരാണ് ഇതുവരെ കോവിഡില്‍നിന്ന് മുക്തി നേടിയത്. ഇതില്‍ 40,791 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് രോഗമുക്തി നേടിയത്.

error: Content is protected !!