ദുബായ്: ദുബായിൽ ഇന്ന് നടന്ന സ്റ്റാർട്ടപ്പ് സമ്മിറ്റ് സെമിനാറിൽ ഐഡി ഫ്രഷ് ബാറ്റെർ ഉടമ പി സി മുസ്തഫ നടത്തിയ പ്രഭാഷണം ഏവർക്കും ആവേശം ജനിപ്പിക്കുന്ന ഒന്നായി മാറി. ബിസിനസ് തുടങ്ങുന്നെങ്കിൽ ഒത്തിരിക്കാലം ആലോചിച്ചു കാത്തിരിക്കാതെ പെട്ടന്ന് തന്നെ തുടങ്ങുന്നതാണ് നല്ലതെന്നു മുസ്തഫ പറഞ്ഞു.
കച്ചവടത്തിൽ എത്തിക്സ് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. പലിശ ഇടപാട് ഇല്ലാതെ ബിസിനസ് നടത്തണം എന്നത് തൻറെ ആഗ്രഹം ആയിരുന്നു. അതുപോലെ ബാർ സ്നാക്ക്സ് ഉണ്ടാക്കാനും താൻ വിസമ്മതിച്ചു. കോംപ്രമൈസ് ഇല്ലാതെ ബിസിനസ് നടത്തണം എന്നും മുസ്തഫ പറഞ്ഞു.
വിശ്വാസം ആർജിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. പബ്ലിക് ആയ സ്ഥലങ്ങളിൽ ഫ്രിഡ്ജ് വച്ചുകൊണ്ടു തങ്ങൾ നടത്തിയ പരീക്ഷണത്തെ ജനങ്ങൾ വിശ്വാസത്തോടെ സ്വീകരിച്ചു. സാമാന്യ ബോധം കാത്തുസൂക്ഷിക്കുക എന്നതാണ് ബിസിനെസ്സിൽ ഏറ്റവും പ്രധാനമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കീടനാശിനി ഇല്ലാത്ത ആഹാരം കഴിക്കാൻ കഴിയുക എന്നത് ഏറ്റവും മികച്ച കാര്യമാണ്. എന്താണോ നമ്മൾ കഴിക്കുന്നത് അതിനനുസരിച്ചു നമ്മൾ മാറും എന്ന് മുസ്തഫ പറഞ്ഞു. ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സമ്മിറ്റിലാണ് ഐ ഡി ഫ്രഷ് സിഇഒ പി സി മുസ്തഫ പുതു സംരംഭകർക്ക് ആവേശം നിറഞ്ഞ അനുഭവങ്ങൾ പങ്കു വച്ചത്. ദുബായിൽ മറീന അഡ്രസ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് മുസ്തഫ പ്രഭാഷണം നടത്തിയത്