ഇന്ത്യ

നിവാര്‍ ചുഴലിക്കാറ്റ് ; ചെന്നൈയിൽ അതീവജാഗ്രത, പല വിമാന സര്‍വീസുകളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി

മോശം കാലാവസ്ഥയെ തുടര്‍ന്ന് വ്യാഴാഴ്ച രാവില ഏഴ് മണി വരെ  ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിരിക്കുകയാണ് . നിവാര്‍ ചുഴലിക്കാറ്റിനെ തുടർന്ന് വീടുകൾ ഉൾപ്പെടെ കെട്ടിടങ്ങൾക്കും കൃഷികൾക്കും ചുഴലിക്കാറ്റ്​ നാശം വിതക്കുമെന്ന് മുന്നറിയിപ്പുണ്ട്
ചെന്നൈയിലെ എല്ലാ റോഡുകളും ഇനി ഒരു അറിയിപ്പുണ്ടാവുന്നതു വരെ അടച്ചിടും. നവംബര്‍ 26നുള്ള ഏഴോളം ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. എട്ടോളം ട്രെയിന്‍ സര്‍വീസുകള്‍ വഴിതിരിച്ചുവിടുമെന്ന് സതേണ്‍ റെയില്‍വേ ഡിവിഷന്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നവംബര്‍ 26ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയിലും തമിഴ്‌നാട്ടിലും വിവിധ സെന്ററുകളില്‍ നാളെ നടത്താനിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു.

error: Content is protected !!