അജ്‌മാൻ

ബാങ്ക് വിശദാംശങ്ങൾ വാങ്ങി കബളിപ്പിച്ച് 2.8 ദശലക്ഷം ദിർഹം തട്ടിയെടുത്ത മൂന്നംഗ സംഘം അജ്മാൻ പോലീസിന്റെ പിടിയിലായി.

അനധികൃതമായി ബാങ്ക് വിശദാംശങ്ങൾ വാങ്ങിയ ശേഷം താമസക്കാരെ കബളിപ്പിച്ചതിന് മൂന്ന് പേരടങ്ങുന്ന സംഘത്തെ അജ്മാനിൽ അറസ്റ്റ് ചെയ്‌തു. രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെയുള്ള തട്ടിപ്പുകാർ ഏഷ്യൻ വംശജരാണ്.
സംഘം ഇരകളെ ഫോണിലൂടെ കുടുക്കി ബാങ്ക് വിശദാംശങ്ങൾ വാങ്ങി ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. നിരവധി ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് സംഘം 2.8 ദശലക്ഷം ദിർഹം തട്ടിയെടുത്തു.

തട്ടിപ്പിനെക്കുറിച്ച് ഒരു ഏഷ്യൻ യുവതിയിൽ നിന്ന് പരാതി ലഭിച്ചതായാണ് പോലീസ് അറിയിച്ചത്. സംഘം ഫോണിൽ ബന്ധപ്പെടുകയും യുവതിയോട് ബാങ്ക് വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ശേഷം വിശദാംശങ്ങൾ നൽകി കഴിഞ്ഞയുടൻ യുവതിയുടെ അക്കൗണ്ടിൽ നിന്ന് 10,000 ദിർഹം പിൻവലിക്കുകയുമായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് അജ്മാൻ പൊലീസിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ച് അജ്മാനിലെ അൽ നുയിമിയ പ്രദേശത്തെ റെസിഡൻഷ്യൽ ടവറുകളിലൊന്നിലെ ഒരു അപ്പാർട്ട്മെൻറ് റെയ്ഡ് ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരിന്നു. റെയ്ഡിനിടെ 21 മൊബൈൽ ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയും ബാങ്ക് കാർഡുകൾ, പണവും സ്വർണ്ണാഭരണങ്ങളും എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

error: Content is protected !!