Info

നിവാർ ചുഴലിക്കാറ്റ് ; തമിഴ്‌നാട്ടിൽ വ്യാപക നാശം ; രണ്ട് മരണം ; ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു

നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ വ്യാപക നാശം. വദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും, വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേര്‍ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയില്‍ വൈദ്യുതി വിതരണം നിലച്ചു.

ചെന്നൈയിലും പുതുച്ചേരിയിലും പേമാരി ഇന്നും തുടരും. ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത് ദുരന്തത്തിന്റെ ആഘാതം കുറച്ചു. ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്.അഞ്ചുമണിക്കൂറിനുള്ളില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ദേശീയ ദുരന്ത നിവാരണ സേനയുടെ 22 ടീമുകള്‍ സര്‍വസജ്ജരായി വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്.തമിഴ്നാട്ടിലും പുതുച്ചേരിയിലും പൊതു അവധി പ്രഖ്യാപിച്ച സര്‍ക്കാരുകള്‍, ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

error: Content is protected !!