അന്തർദേശീയം

മറഡോണയുടെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

ലോക ഫുട്ബോളിലെ മാന്ത്രിക സാന്നിധ്യമായ മറഡോണയുടെ വിയോഗത്തില്‍ ലോകമെങ്ങും ദു:ഖത്തിലാണ് .താരത്തിന്റെ വിയോഗത്തില്‍ അര്‍ജന്റീനയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

മറഡോണയുടെ വിയോഗത്തെ തുടര്‍ന്ന് ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് മുമ്പായി ഒരു മിനിറ്റ് ദുഃഖാചരണം നടത്തി. മറ്റു യൂറോപ്യന്‍ മത്സരങ്ങള്‍ക്ക് മുമ്പായും ദുഃഖാചരണം നടത്തും. മെസ്സി, ക്രിസ്റ്റ്യാനോ തുടങ്ങിയ ഫുട്ബോള്‍ താരങ്ങളും രാഷ്ട്ര തലവന്‍മാരും രാഷ്ട്രീയ നേതാക്കളും മറഡോണക്ക് ആദാരാജ്ഞലികള്‍ അര്‍പ്പിച്ചു.

error: Content is protected !!