fbpx
ഇന്ത്യ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 കൊവിഡ് കേസുകൾ കൂടി / നിലവിൽ ചികിത്സയിൽ 4,52,344 പേർ

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 44,489 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 92,66,706 ആയി. 524 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ  ആകെ കൊവിഡ് മരണം 1,35,223 ആയി. നിലവിൽ 4,52,344 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

36,367 പേ‌‌ർ കൂടി രോ​ഗമുക്തി നേടിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. ഇത് വരെ 86,79,138 പേ‌‌ർ രോ​ഗമുക്തി നേടിയിട്ടുണ്ട്.

error: Content is protected !!