കേരളം റാസൽഖൈമ

മലയാളി അദ്ധ്യാപിക റാസ് അൽ ഖൈമയിൽ അന്തരിച്ചു

റാസ് അൽ ഖൈമയിൽ അറ്റ്ലസ് കോളേജിൽ കോമേഴ്‌സ് വിഭാഗം ലെക്ചെറർ ആയി പ്രവർത്തിച്ചിരുന്ന ധന്യ മനോ (35 ) 24 11 .2020 വൈകിട്ട് 10 .20ന് ഹൃദയാഘാതം മൂലം നിര്യാതയായി. മാക്സ്കെയർ മെഡിക്കൽ സെന്റർ അൽ റംസിൽ മാനേജർ ആയി പ്രവർത്തിക്കുന്ന മനോ ജോസഫ് വർഗീസിന്റെ പത്നിയാണ് .മകൻ റയാൻ 8ആം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
കോട്ടയം ജില്ലയിൽ പാമ്പാടി പുതുപ്പാറയിൽ പരേതനായ സണ്ണി യുടെയും ആനിയമ്മയുടേയും മകളാണ് പരേത. മൃതദേഹം റാസ് അൽ ഖൈമ ഉബയ്ദുള്ള (സൈഫ് ) ആശുപത്രിക്കു സമീപമുള്ള പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എംബാമിങ് നടപടികൾ 27.11 .2020 രാവിലെ 8.30 ന് നടക്കുന്നതാണ് . തുടർന്ന് മൃതദേഹം കാണാനുള്ള ക്രമീകരണം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഉണ്ടായിരിക്കുന്നതാണ്. അതെ ദിവസം വെള്ളിയാഴ്ച വൈകിട്ട് 5 .30 ന് ഉള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ കൊച്ചി വിമാനത്താവളത്തിലേയ്ക്ക് കൊണ്ടുപോകും.
ശവസംസ്കാരച്ചടങ്ങുകൾ .01 .12 .2020 ചൊവ്വാഴ്ച പത്തനംതിട്ട നെല്ലിക്കാല മാർത്തോമാ പള്ളിയിൽ വെച്ച് ഉച്ചക്ക് നടക്കുന്നതാണ്. അന്നേ ദിവസം രാവിലെ പാമ്പാടി പുതുപ്പാറയിൽ വീട്ടിലും നെല്ലിക്കാല വെള്ളപാറക്കൽ വീട്ടിലും മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരമുള്ള പൊതുദർശനത്തിനു വെക്കുന്നതാണ്. ഫോൺ നമ്പർ 04682216105 (ഇന്ത്യ), 0557074838 (UAE )

error: Content is protected !!