ദുബായ്

ഐ സി എ അപ്പ്രൂവൽ കൂടാതെ ഫ്‌ളൈദുബായിൽ യാത്ര അനുവദിച്ചു

അബുദാബി അൽഐൻ വിസക്കാർക്ക് യൂ എ ഇ യിലേക്ക് വരാൻ ഐ സി എ ഗ്രീൻ ടിക് കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ബഡ്ജറ്റ് എയർലൈൻസ് ആയ ഫ്ലൈ ദുബായ് യാത്ര അനുവദിച്ചുതുടങ്ങി. യാത്രക്കാർ ഇക്കാര്യം വിമാനക്കമ്പനിയുമായി തന്നെ ആലോചിച്ച് ഉറപ്പിച്ച ശേഷം ടിക്കറ്റ് എടുക്കുന്നതാണ് നല്ലത്‌. ഐസി എ യുടെ ഭാഗത്തു നിന്ന് ഇതുവരെ ഇങ്ങനെ അറിയിപ്പോ നിയമ ഭേദഗതിയൊ കൊണ്ടുവന്നിട്ടില്ല എന്നാൽ നിരവധി യാത്രക്കാർ ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ വന്നിറങ്ങിയതായി അറിയാൻ കഴിഞ്ഞു. എത്ര ദിവസത്തേക്കാണ് ഈ സൗകര്യമെന്നും അറിയില്ല. മറ്റുള്ള വിമാനക്കമ്പനികളുട കാര്യവും വ്യക്തമല്ല .
ബുദ്ധിമുട്ടിക്കഴിയുന്ന യാത്രക്കാർക്ക് ഈ സൗകര്യം ആശ്വാസമായിട്ടുണ്ട്.

error: Content is protected !!