fbpx
അബൂദാബി കേരളം യാത്ര

കണ്ണൂർ-അബുദാബി സർവീസുമായി ഗോ എയർ; ഉദ്ഘാടന ഫ്ലൈറ്റിനു ഹൃദ്യ സ്വീകരണവുമായി മലയാളികൾ

അബുദാബി: ആഴ്ചയിൽ നാലു ദിവസ സർവീസുമായി ഗോ എയർ മിഡിൽ ഈസ്റ്-ഇന്ത്യ റീജിയണിൽ സജീവമാകുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. വളരെ വേഗത്തിൽ യാത്രക്കാരുടെ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്ന ഗോ എയറിന്റെ നാലാമത്തെ എയർപോർട്ട് ആണ് അബുദാബി എയർപോർട്ട്. 435 ദിർഹത്തിൽ തുടങ്ങുന്ന ഗോ എയർ കണ്ണൂർ-അബുദാബി സർവീസ് യാത്രക്കാർക്കു മികച്ച അനുഭവം സമ്മാനിക്കുമെന്ന് ഗോ എയർ മാനേജിങ് ഡയറക്ടർ ജെഹ് വാടിയ അഭിപ്രായപ്പെട്ടു. ഇന്നലെ പുറപ്പെട്ട കണ്ണൂർ-അബുദാബി ഉദ്ഘാടന ഫ്ലൈറ്റിനു മികച്ച രീതിയിലുള്ള പ്രതികരണമാണ് യാത്രക്കാർ രേഖപ്പെടുത്തിയത്.

error: Content is protected !!