fbpx
അബൂദാബി ആരോഗ്യം

യുഎഇയിൽ പന്ത്രണ്ടായിരത്തിനടുത്ത് സജീവകോവിഡ് കേസുകൾ / ഇന്ന് 1,283 പുതിയ കോവിഡ് കേസുകൾ / 838 പേർക്ക് രോഗമുക്തി / 3 മരണം

യുഎഇയിൽ ഇന്ന് 1,283 പുതിയ കോവിഡ് കേസുകളും 838 പേർക്ക് രോഗമുക്തിയും സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്ന് 3 മരണം കൂടി റിപ്പോർട്ട് ചെയ്തു.

ഇന്നത്തെ പുതിയ 1,283 കേസുകളടക്കം യുഎഇയിൽ ഇത് വരെ സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 165,250 ആണ്. ഇന്നത്തെ കണക്കനുസരിച്ച് 838 പേർക്ക് അസുഖം പൂർണമായി ഭേദപ്പെട്ടിട്ടുണ്ട്.  ഇതോടെ യു എ ഇയിൽ കോവിഡിൽ നിന്ന് സുഖം പ്രാപിച്ചവരുടെ എണ്ണം 152,708 ആയി.

യുഎഇയിൽ നിലവിൽ 11,975 സജീവ കോവിഡ് കേസുകളാണുള്ളത്. കോവിഡ് ബാധിച്ച് യു എ ഇയിൽ ഇതുവരെ 567 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.145,103 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തിയതിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്

error: Content is protected !!