ഇന്ത്യ

ഇന്ത്യയിൽ കോവിഡ് വ്യാപനം ; നേരത്തെയുള്ളതിനെക്കാള്‍ സ്ഥിതി വഷളാവുന്നുവെന്ന രൂക്ഷവിമർശനവുമായി സുപ്രീം കോടതി

ഇന്ത്യയിലെ കൊവിഡ് വ്യാപനത്തില്‍ സുപ്രീം കോടതിയുടെ വിമര്‍ശനം. നേരത്തെയുള്ളതിനെക്കാള്‍ സ്ഥിതി വഷളാവുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞു. കര്‍ശന നടപടികള്‍ വേണമെന്നും സംസ്ഥാനങ്ങള്‍ രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ സംസ്ഥാനങ്ങള്‍ വീഴ്ച വരുത്തിയെന്ന് കോടതി നിരീക്ഷിച്ചു. രാജ്യത്ത് കൊവിഡ് കേസുകളില്‍ 77 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നാണെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. 60 ശതമാനത്തിലധികം ആളുകള്‍ മാസ്‌ക് ധരിക്കുന്നില്ലെന്നും 30 ശതമാനത്തോളം ആളുകള്‍ മാസ്‌ക് കൃത്യമായി ധരിക്കാതെ പേരിനുമാത്രം ധരിക്കുന്നുവെന്നും കോടതി പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നടക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും കോടതി അറിയിച്ചു. സംസ്ഥാന സര്‍ക്കാരുകളുടെ ഭാഗത്തുനിന്നു കാര്യക്ഷമമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നും കോടതി നിര്‍ദേശിച്ചു. ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തമുണ്ടായ സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു

error: Content is protected !!