ഷാർജ

കോവിഡ് മുൻകരുതൽ ; ഫുജൈറക്കും റാസ് അൽ ഖൈമക്കും പുറമെ ഷാർജയിലും ക്യാമ്പിംഗ് നിരോധിച്ചു

ശൈത്യകാലമായതിനാൽ ഒത്തുചേരലിനും ക്യാമ്പിംഗിനുമുള്ള ആളുകളുടെ താൽപ്പര്യം കൂടുന്നതിനാൽ കോവിഡ് പകർച്ചവ്യാധിയിൽ നിന്ന് താമസക്കാരെ സംരക്ഷിക്കുന്നതിനായി ഫുജൈറക്കും റാസ് അൽ ഖൈമക്കും പുറമെ ഷാർജയിലും ടെന്റുകളും കാരവൻ ഉൾപ്പെടെയുള്ള എല്ലാത്തരം ക്യാമ്പുകളും നിരോധിച്ചുവെന്ന് ഷാർജ എമർജൻസി, ക്രൈസിസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീം അറിയിച്ചു.

കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ രാത്രി ബീച്ചുകളിൽ താമസിക്കുന്നതും നിരോധിച്ചിരിക്കുന്നു.

ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്തുമെന്ന് മൂന്ന് എമിറേറ്റുകളിൽ നിന്നുള്ള അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പാർക്കുകളും പൊതു ബീച്ചുകളും തുറന്ന നിലയിൽ തുടരുമെന്നും കോവിഡ് -19 വ്യാപിക്കുന്നതിനെതിരായ മുൻകരുതൽ നടപടികൾ പാലിച്ച് താമസക്കാർക്ക് ഈ സൗകര്യങ്ങൾ ഉപയോഗിക്കാമെന്നും ഷാർജ പോലീസ് സ്ഥിരീകരിച്ചു.

error: Content is protected !!